kanpur test
കാണ്‍പൂര്‍ ടെസ്റ്റ്: പരാജയ മുഖത്ത് നിന്ന് സമനില പിടിച്ച് ന്യൂസിലാന്‍ഡ്
കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ അവസാന നിമിഷം വരെ പിടിച്ചുനിൽക്കുകയായിരുന്നു.

കാണ്‍പൂര്‍ | അത്യന്തം ആവേശം നിറഞ്ഞ കാണ്‍പൂര്‍ ടെസ്റ്റില്‍ സമനില പിടിച്ചെടുത്ത് ന്യൂസിലാന്‍ഡ്. വിജയം ഉറപ്പിച്ച ഇന്ത്യക്ക് വേണ്ടി ബോളര്‍മാര്‍ വലിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ അവസാന നിമിഷം വരെ പിടിച്ചുനിൽക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 284 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 98 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഒരു ദിനവും ഒമ്പത് വിക്കറ്റുമായാണ് അവസാന ദിവസം കിവീസ് ബാറ്റിംഗിന് ഇറങ്ങിയത്. ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും അടങ്ങുന്ന സ്പിന്‍ ത്രയങ്ങളാണ് കിവീസിനെ കറക്കിവീഴ്ത്തിയത്. ജഡേജ നാലും അശ്വിന്‍ മൂന്നും പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 345 റണ്‍സിന് മറുപടിയായി 296 റണ്‍സാണ് കിവീസ് എടുത്തത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ ഇന്ത്യ 234 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.