Connect with us

From the print

കാന്തപുരത്തിന്റെ ആത്മകഥ "വിശ്വാസപൂർവം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് ശശി തരൂര്‍ എംപി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ “വിശ്വാസപൂർവം’ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് ശശി തരൂര്‍ എംപി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രശസ്തരും സ്വദേശത്തും വിദേശത്തുമുള്ള പൗരപ്രമുഖരും സംബന്ധിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീന പദ്ധതികൾക്കു വേണ്ടി ആരംഭിക്കുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ സമർപ്പണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.

മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സംരംഭം മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ്സാണ് പുസ്തകത്തിന്റെ വിതരണ ക്യാമ്പയിൻ നടത്തുന്നത്. പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് സൗകര്യം ഇന്ന് അവസാനിക്കും.

കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിന്റെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് കാന്തപുരത്തിന്റെ ആത്മകഥ.

 

 

Latest