Connect with us

GRAND MUFTI

ചേലക്കുളം മുഹമ്മദ് അബുല്‍ ബുശ്‌റ മൗലവിയുടെ നിര്യാണത്തില്‍ കാന്തപുരം അനുശോചിച്ചു

അദ്ദേഹത്തിന്റെ നിര്യാണം പണ്ഡിത സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കാന്തപുരം അനുശോചന കുറിപ്പില്‍ വ്യക്തമാക്കി

Published

|

Last Updated

കോഴിക്കോട് | ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തുരം വലിയ ഖാസിയും ചേലക്കുളം മുഹമ്മദ് അബുല്‍ ബുശ്‌റ മൗലവിയുടെ നിര്യാണത്തില്‍ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചിച്ചു.

വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ബിരുദ പഠന കാലം മുതല്‍ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു. പണ്ഡിത കുലപതിയായിരു അദ്ദേഹം ജീവിതാന്ത്യം വരെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണം പണ്ഡിത സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കാന്തപുരം അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

Latest