Connect with us

Kozhikode

വൈറ്റ് വേൾഡ് സെൻട്രൽ ഓഫീസ് ഉദ്ഘാടനം കാന്തപുരം നിർവഹിച്ചു

രണ്ടുവർഷമായി മുഅല്ലിങ്ങൾക്കിടയിൽ വിവിധ സേവനങ്ങൾ നടത്തിവരുന്ന സംരംഭത്തിന്റെ വിപുലീകരിച്ച സെൻട്രൽ ഓഫീസാണ് മർകസ് കോംപ്ലക്സിൽ കാന്തപുരം ഉദ്ഘാടനം നിർവഹിച്ചത്. 

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വൈറ്റ് വേൾഡ് നാച്ചുറൽ പ്രൊഡക്റ്റ്സ് സെൻട്രൽ ഓഫീസ് ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കഴിഞ്ഞ കൊവിഡ് പ്രതിസന്ധിയുടെ ആദ്യനാളുകളിൽ തൊഴിൽ നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന മുഅല്ലിംകൾക്ക് താങ്ങാവുന്നതിന് വേണ്ടി ജില്ലാ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംരംഭമാണ് വൈറ്റ് വേൾഡ് നാച്ചുറൽ പ്രോഡക്ട്സ്.

രണ്ടുവർഷമായി മുഅല്ലിങ്ങൾക്കിടയിൽ വിവിധ സേവനങ്ങൾ നടത്തിവരുന്ന സംരംഭത്തിന്റെ വിപുലീകരിച്ച സെൻട്രൽ ഓഫീസാണ് മർകസ് കോംപ്ലക്സിൽ കാന്തപുരം ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് അതിജീവന പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒരു ഉദാഹരണമായി വൈറ്റ് വേൾഡ് മാറിയിട്ടുണ്ട്. വിവിധ ഉൽപന്നങ്ങളുടെ വിപണനവും പ്രചാരണവും ആണ് വൈറ്റ് വേൾഡ് ലക്ഷ്യംവയ്ക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽനിന്നും മോചിതരാകുന്നതിന് മുഅല്ലിംകളെ സഹായിക്കുന്നതിന് ആരംഭിച്ച ഈ സംരംഭത്തിന്റെ പ്രവർത്തനങ്ങൾ മാതൃകായോഗ്യമാണെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.

ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു സയ്യിദ് അൻസാർ തങ്ങൾ അവേലം, സയ്യിദ് കെ വി തങ്ങൾ ഫാറൂഖ്, സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം, എൻ അലി അബ്ദുള്ള, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മുഹമ്മദ് അലി സഖാഫി വള്ളിയാട്, പി മുഹമ്മദ് യൂസഫ്, സി എം യുസുഫ് സഖാഫി, നാസർ സഖാഫി അമ്പലക്കണ്ടി, എന്നിവർ സംബന്ധിച്ചു. പി വി അഹമ്മദ് കബീർ സ്വാഗതവും നന്ദിയും പറഞ്ഞു.