Connect with us

Kerala

അന്താരാഷ്ട്ര മീലാദ് അനുഭവങ്ങൾ പങ്കുവെച്ച് കാന്തപുരം ഉസ്താദ്; അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യും

മർകസ് മീഡിയയുടെ പ്രത്യേക മീലാദ് പരിപാടിയായ അഭിമുഖം വൈകുന്നേരം 3 ന് ശൈഖ് അബൂബക്കർ അഹ്‌മദ്‌ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സംപ്രേഷണം ചെയ്യുക.

Published

|

Last Updated

കോഴിക്കോട് | വിവിധ വിദേശ രാജ്യങ്ങളിലെ നബിദിന ആഘോഷ അനുഭവങ്ങളും അന്താരാഷ്ട്ര സമ്മേളനങ്ങളിലെ അപൂർവ ഓർമകളും പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം നബിദിനത്തിൽ സംപ്രേഷണം ചെയ്യും. മർകസ് മീഡിയയുടെ പ്രത്യേക മീലാദ് പരിപാടിയായ അഭിമുഖം വൈകുന്നേരം 3 ന് ശൈഖ് അബൂബക്കർ അഹ്‌മദ്‌ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സംപ്രേഷണം ചെയ്യുക.

അമേരിക്കയിലെയും ആഫ്രിക്കയിലെയും മൗലിദ് സദസ്സുകൾ, മസ്ജിദുൽ ഹറാമിലെയും മസ്ജിദുൽ അഖ്സയിലെയും ദർസുകൾ, ഒ കെ ഉസ്താദും ആവേലത്ത് തങ്ങളും, മർകസിന്റെ ആരംഭത്തിനായുള്ള യാത്രകൾ തുടങ്ങിയ കാന്തപുരം ഉസ്താദിന്റെ അപൂർവ ഓർമകളും അനുഭവങ്ങളുമാണ് 3 ഭാഗങ്ങളായി പുറത്തിറങ്ങുന്ന അഭിമുഖത്തിന്റെ ഉള്ളടക്കം.

---- facebook comment plugin here -----

Latest