Connect with us

Kerala

കാന്തപുരം ഉസ്താദിനെ ഉള്ളാളം ഖാസിയായി തിരഞ്ഞെടുത്തു

ഉള്ളാളം ഖാസിയായിരുന്ന സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വഫാത്തിനെ തുടർന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്

Published

|

Last Updated

ഉള്ളാൾ | ഉള്ളാളം ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താൻ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഖാസിയെ തിരഞ്ഞെടുക്കാൻ വേണ്ടി ഉള്ളാൾ ദർഗാ പരിസരത്തുള്ള മദനി ഹാളിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചേർന്ന ജനറൽബോഡി മീറ്റിങ്ങിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ഖാസിയായി നിയമിക്കാൻ ഐക്യകണ്ഠേനെ തീരുമാനമായത്. ഉള്ളാളം ഖാസിയായിരുന്ന സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വഫാത്തിനെ തുടർന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്.

ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാല് മണിക്ക് ദർഗാ പരിസരത്ത് നടക്കുന്ന പ്രത്യേക പരിപാടിയിൽ പുതിയ ഖാസിയുടെ സ്ഥാനാരോഹണ ചടങ്ങും സയ്യിദ് മദനി ശരീഅത്ത് കോളേജ് പുതിയ കെട്ടിത്തതിൻ്റെ തറക്കല്ലിടൽ കർമ്മവും നടക്കുമെന്ന് ഉള്ളാളം ദർഗ പ്രസിഡണ്ട് ബി.ജി ഹനീഫ ഹാജി, സെക്രട്ടറി മുഹമ്മദ് ശിഹാബുദ്ധീൻ സഖാഫി എന്നിവർ പത്രപ്രസ്താവനയിൽ അറിയിച്ചു.

Latest