Connect with us

Kerala

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ വീട് കാന്തപുരം സന്ദര്‍ശിച്ചു

20 വര്‍ഷം നീണ്ട സൈനിക ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുണ്ടായ ഈ വിയോഗം ഏവരെയും ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് കാന്തപുരം

Published

|

Last Updated

പരപ്പനങ്ങാടി | ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരിച്ച മലയാളി സൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജല്‍ന്റെ വീട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. പെട്ടെന്നുണ്ടായ അപകടത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച കാന്തപുരം അനുശോചനമറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.

20 വര്‍ഷം നീണ്ട സൈനിക ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുണ്ടായ ഈ വിയോഗം ഏവരെയും ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് കാന്തപുരം പറഞ്ഞു. മരിച്ച മറ്റു സൈനികരുടെ കുടുംബങ്ങളുടെ വിഷമത്തിലും പങ്കുചേരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ രോഗമുക്തരാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കി.

 

Latest