Connect with us

Kerala

ജാമിഉല്‍ ഫുതൂഹില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് കാന്തപുരം നേതൃത്വം നല്‍കും

ജാമിഉല്‍ ഫുതൂഹില്‍ വിപുലമായി നടത്തപ്പെട്ട ഈ വര്‍ഷത്തെ റമളാന്‍ പരിപാടികളുടെ ഔദ്യോഗിക സമാപനം കൂടിയാകും നാളത്തെ പെരുന്നാള്‍ സംഗമം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദില്‍ നാളത്തെ ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് കാന്തപുരം ഏ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. രാവിലെ 7.30ന് ചെറിയ പെരുന്നാള്‍ നിസ്‌കാരം നടക്കും. ശേഷം കാന്തപുരം വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നല്‍കും.

ജാമിഉല്‍ ഫുതൂഹില്‍ വിപുലമായി നടത്തപ്പെട്ട ഈ വര്‍ഷത്തെ റമളാന്‍ പരിപാടികളുടെ ഔദ്യോഗിക സമാപനം കൂടിയാകും നാളത്തെ പെരുന്നാള്‍ സംഗമം. പെരുന്നാള്‍ പരിപാടികളില്‍ പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.

Latest