From the print
പ്രഥമ ബഹ്‌റുൽ ഉലൂം അവാർഡ് കാന്തപുരത്തിന്
കേരളത്തിലെ ഉലമാ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകുകയും മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തതിനാണ് കാന്തപുരത്തിന് അവാർഡ്.
![](https://assets.sirajlive.com/2024/04/kanthapuram-usthad-5-897x538.jpg)
കൽപകഞ്ചേരി | രണ്ടത്താണി ജാമിഅ നുസ്‌റത്ത് 25ാം വാർഷികം സിൽവറി നുസ്‌റത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രഥമ ബഹ്‌റുൽ ഉലൂം അവാർഡിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു.
ജാമിഅ നുസ്‌റത്തിന്റെ സ്ഥാപകനും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരുമായ ബഹ്‌റുൽ ഉലൂം ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ കേരളത്തിലെ ഉലമാ ആക്ടിവിസത്തിന്റെ പ്രധാന സ്രോതസ്സായി വർത്തിച്ച മഹാമനീഷിയാണ്. കേരളത്തിലെ ഉലമാ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകുകയും മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തതിനാണ് കാന്തപുരത്തിന് അവാർഡ്.
ഒ കെ സൈനുദ്ദീൻകുട്ടി മുസ്‌ലിയാരുടെ പ്രധാന ശിഷ്യൻ കൂടിയായ കാന്തപുരത്തിനുള്ള അവാർഡ് ഇന്ന് നടക്കുന്ന സിൽവറി നുസ്‌റത്ത് ഗ്രാൻഡ് കോൺവൊക്കേഷനിൽ റഈസുൽ ഉലമ സമ്മാനിക്കും.