Connect with us

Kerala

കനുഗോലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കോണ്‍ഗ്രസില്‍ പുന:സംഘടന ഉടന്‍, കെ സുധാകരനെ മാറ്റും

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി.

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു സമര്‍പ്പിച്ചു.ഈ സാഹചരഹ്യത്തില്‍ കോണ്‍ഗ്രസില്‍ പുന:സംഘടന ഉടനുണ്ടാകാനാണ് സാധ്യത. കെ പി സി സി അധ്യക്ഷ സ്ഥാനം കെ സുധാകരന്‍ ഒഴിയേണ്ടി വരും. നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.

അതേ സമയം അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടായേക്കും

 

Latest