Connect with us

al maqar

കൻസുൽ ഉലമ നാലാം ആണ്ട് സെപ്തംബർ 18ന്

അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ സംഗമവും പ്രാർഥനാ സദസ്സും നാടുകാണി ദാറുൽ അമാൻ അൽ മഖർ ക്യാമ്പസിൽ നടന്നു.

Published

|

Last Updated

തളിപ്പറമ്പ | അൽ മഖർ ശില്പി കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ ആണ്ട് അനുസ്മരണ സമ്മേളനം സെപ്തംബർ 18ന്  കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപവത്കരണ സംഗമം വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കരയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്ർ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുർറഹ്‌മാൻ ബാഖവി പ്രാർഥന നടത്തി. ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ പദ്ധതി അവതരിപ്പിച്ചു. പി പി അബ്ദുൽ ഹകീം സഅദി സ്വാഗതവും കെ പി അബ്ദുസ്സ്വമദ്‌ അമാനി നന്ദിയും പറഞ്ഞു.

സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം, അൽ മഖർ ജി സി സി ചെയർമാൻ മുസ്തഫ ദാരിമി കടാങ്കോട്, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുർറഹ്‌മാൻ മദനി കാടാച്ചിറ, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ, എം അബ്ദുർറഹ്‌മാൻ കല്ലായി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി എം മുസ്തഫ ഹാജി, കെ പി അനസ് ബിൻ ഹംസ അമാനി, എം എ അബ്ദുൽ വഹാബ്, മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, മൻസൂർ അൻസ്വാരി സംബന്ധിച്ചു.


എൻ അബ്ദുല്ലത്വീഫ് സഅദി അനുസ്മരണവും പ്രാർഥനാ സദസ്സും പ്രൗഢമായി

തളിപ്പറമ്പ | പ്രമുഖ പണ്ഡിതനും പ്രഭാഷകനും സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ (എസ്എം  എ) സംസ്ഥാന ഉപാധ്യക്ഷനും കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അൽ മഖർ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അനുസ്മരണ സംഗമവും പ്രാർഥനാ സദസ്സും നാടുകാണി ദാറുൽ അമാൻ അൽ മഖർ ക്യാമ്പസിൽ നടന്നു. അൽ മഖർ വൈസ് പ്രസിഡന്റ്‌ പരിയാരം എം വി അബ്ദുർറഹ്‌മാൻ ബാഖവിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പട്ടുവം കെ പി അബൂബക്ർ മൗലവി ഉദ്ഘാടനം ചെയ്തു.

മുസ്തഫ ദാരിമി കടാങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം പ്രാരംഭ പ്രാർഥനക്കും അൽ മഖർ വർക്കിംഗ് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർഥനക്കും നേതൃത്വം നൽകി.  സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ, അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി, പി പി അബ്ദുൽ ഹകീം സഅദി, മുട്ടിൽ മുഹമ്മദ്‌ കുഞ്ഞി ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ, സി പി അബ്ദുൽ മജീദ് മദനി, മുഹമ്മദലി മുസ്‌ലിയാർ നുച്യാട്, പി കെ ഉമർ മുസ്‌ലിയാർ നരിക്കോട്, കെ പി അബ്ദുൽ ജബ്ബാർ ഹാജി, പി എം മുസ്തഫ ഹാജി, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, കെ പി അബ്ദുസ്സ്വമദ്‌ അമാനി പട്ടുവം, മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട്, അശ്റഫ്‌ മന്ന, ഇസ്മാഈൽ അമാനി തളിപ്പറമ്പ, മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, മുസ്തഫ ഹാജി കണ്ണപുരം, അശ്‌റഫ് കെ എ പട്ടുവം, അബ്ദുല്ല അമാനി കെല്ലൂർ സംബന്ധിച്ചു.

Latest