kanzul ulama
കൻസുൽ ഉലമ ആണ്ട്: അക്കാദമിക് കോൺഫറൻസ് സമാപിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. മുഹമ്മദ് ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ | കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ അഞ്ചാം ആണ്ട് അനുസ്മരണത്തോടനുബന്ധിച്ച് ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസ് സമാപിച്ചു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 25 വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം പ്രാരംഭ പ്രാർഥന നടത്തി. ഡോ. ഫൈസൽ അഹ്സനി ഉളിയിലിന്റെ അധ്യക്ഷതയിൽ കണ്ണൂർ യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. മുഹമ്മദ് ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. നൗഫൽ കോഡൂർ, ഡോ.വി എൻ മഹ്മൂദ്, ഡോ. സിദ്ദീഖ് സിദ്ദീഖി തുടങ്ങിയവർ പ്രസീഡിയം ആയ അക്കാദമിക് കോൺഫറൻസിൽ പി പി അബ്ദുൽഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, കെ പി അബ്ദുൽ ജബ്ബാർ ഹാജി, കെ അബ്ദുർറശീദ് നരിക്കോട്, കെ വി അബ്ദുൽ ഹകീം സഖാഫി അരിയിൽ സംബന്ധിച്ചു.