Connect with us

Organisation

കന്‍സുല്‍ ഉലമ അനുസ്മരണം: യു എ ഇ പണ്ഡിത സമ്മേളനത്തിന് പ്രൗഢ സമാപനം

അല്‍മഖര്‍ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദുബൈ | സമസ്ത കേന്ദ്ര മുശാവറ ട്രഷററും അല്‍മഖര്‍ സ്ഥാപനങ്ങളുടെ ശില്‍പിയുമായിരുന്ന കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍ അഞ്ചാമത് ആണ്ട് അനുസ്മരണത്തിന്റെ ഭാഗമായി അമാനീസ് അസോസിയേഷന്‍ യു എ ഇ ചാപ്റ്റര്‍ ദുബൈ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പണ്ഡിത സമ്മേളനത്തിന് പ്രൗഢ സമാപനം.

ദുബൈ മര്‍കസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫിയുടെ പ്രാര്‍ഥനയോടെ സമാരംഭം കുറിച്ച പരിപാടി അല്‍മഖര്‍ സെക്രട്ടറിയും അമാനീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവത്തിന്റെ അധ്യക്ഷതയില്‍ അല്‍മഖര്‍ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു.

കച്ചവടത്തിന്റെ കാലികമായ മാറ്റങ്ങളിലുള്ള മത വീക്ഷണം സമര്‍ഥിക്കുന്ന ചര്‍ച്ചാ സദസ്സിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ഡോ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി. ഹൈദരലി അമാനി പര്‍ളാഡം ആമുഖ പ്രഭാഷണം നടത്തി.

അമാനീസ് അസോസിയേഷന്‍ യു എ ഇ ചാപ്റ്റര്‍ നടത്തുന്ന ഉംറ സര്‍വീസ് പോസ്റ്റര്‍ പ്രകാശനവും അല്‍മഖര്‍ സ്വാഫിയ ശരീഅത്ത് കോളജ് മുദരിസ് മുനീര്‍ അമാനി പെരുമളാബാദ് സ്വലാത്തുന്നാരിയ്യയുടെ വിശദീകരണമായി അറബിയില്‍ രചിച്ച ബൃഹത് ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗും ഐ സി എഫ്, കെ സി എഫ്, ആര്‍ എസ് എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ വേദിയില്‍ നടന്നു .

ശാഫി കെ പി പട്ടുവം, അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സകരിയ്യ ഇര്‍ഫാനി കയ്യം, സുബൈര്‍ ശാമില്‍ ഇര്‍ഫാനി, അബ്ദുല്‍ ഗഫൂര്‍ അമാനി പെടേന, മുഹമ്മദ് അമാനി കയരളം, അസൈനാര്‍ അമാനി കര്‍ണാടക തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂര്‍ അമാനി വിളക്കോട് സ്വാഗതവും ജബ്ബാര്‍ അമാനി പെടേന നന്ദിയും പറഞ്ഞു.

 

Latest