Connect with us

Organisation

കന്‍സുല്‍ ഉലമ അനുസ്മരണ സംഗമം സെപ്തംബർ രണ്ടാം വാരം 

സ്വാഗതസംഘ രൂപവത്കരണ സംഗമം ഉമർ സഅദി തിരുവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് അമാനി ഉദ്ഘാടനം ചെയ്‌തു.

Published

|

Last Updated

ദമാം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും തളിപ്പറമ്പ് അല്‍ മഖര്‍ ശില്പിയുമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ല്യാരുടെ അനുസ്മരണ സംഗമം ദമാമിൽ സെപ്തംബർ രണ്ടാം വാരം നടക്കും. സ്വാഗതസംഘ രൂപവത്കരണ സംഗമം ഉമർ സഅദി തിരുവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് അമാനി ഉദ്ഘാടനം ചെയ്‌തു.

ഭാരവാഹികളായി ഹസൻ ഹാജി, അഹ്മദ് നിസാമി, സയ്യിദ് സഫ്‌വാൻ കൊന്നാര എന്നിവരെ തിരഞ്ഞെടുത്തു. അഹ്മദ് തോട്ടട സ്വാഗതവും സലീം ഓലപ്പീടിക നന്ദിയും പറഞ്ഞു

Latest