Kerala
പത്ത് വയസുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ് ശിക്ഷ
പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കോട്ടയം| പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി
---- facebook comment plugin here -----