Alappuzha
ഓളപ്പരപ്പിൽ രാജാവായി കാരിച്ചാൽ ചുണ്ടൻ
ആരാണ് പിന്നിലെന്നോ മുന്നിലെന്നോ പ്രവചിക്കൽ അസാധ്യമാക്കിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ നെഹ്റു ട്രോഫി സ്വന്തമാക്കിയത്.
ആലപ്പുഴ | പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ 70-ാമത് നെഹ്റു ട്രോഫി വള്ളകളിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ. ആരാണ് പിന്നിലെന്നോ മുന്നിലെന്നോ പ്രവചിക്കൽ അസാധ്യമാക്കിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ നെഹ്റു ട്രോഫി സ്വന്തമാക്കിയത്. വെവും അഞ്ച് മൈക്രോ സെക്കൻഡിന്റെ വിത്യാസത്തിലാണ് കാരിച്ചാൽ ഫിനിഷ് ലൈൻ തൊട്ടത്.
നാല് മിനിട്ട് 29 സെക്കൻഡ് 785 മൈക്രോ സെക്കന്റ് സമയം കൊണ്ടാണ് കാരിച്ചാൽ വിജയ തിരത്തെത്തിയത്. 4:29:790 മിനുട്ടിൽ തുഴഞ്ഞെത്തിയ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം ചുണ്ടൻ (4:30:13) മൂന്നാമതും നിരണം ചുണ്ടൻ (4.30.56) മൂന്നാമതുമെത്തി.
കാരിച്ചാൽ ചുണ്ടന് ഇത് തുടർച്ചയായ അഞ്ചാം വിജയമാണ്. 2018ൽ തുടങ്ങിയ ജൈത്രയാത്ര. കൊവിഡ് കാരണം രണ്ട് വർഷം മത്സരം നടന്നിരുന്നില്ല. നെഹ്റു ട്രോഫി ചരിത്രത്തിൽ ഇത് 17ാം തവണയാണ് കാരിച്ചാൽ ചുണ്ടൻ ജേതാക്കളാകുന്നത്.
Updating…