Connect with us

Ballon d'Or

ബലോന്‍ ദ്യോര്‍ പുരസ്‌കാരം കരീം ബെൻസേമക്ക്

മികച്ച ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്.

Published

|

Last Updated

മാഡ്രിഡ് | ഫുട്ബോളിലെ ഓസ്കാർ എന്നറിയപ്പെടുന്ന ബലോൻ ദ്യോർ പുരസ്കാരം റയൽ മാഡ്രിഡ്- ഫ്രഞ്ച് സ്ട്രൈകർ കരീം ബെൻസേമക്ക്. കരിയറിൽ ഇതാദ്യമായാണ് ബെൻസേമക്ക് ബലോൻ ദ്യോർ ലഭിക്കുന്നത്. വനിതാ വിഭാഗത്തില്‍ അലക്‌സിയ പുട്ടേലസിനാണ് ബാലന്‍ ദ്യോര്‍ പുരസ്‌കാരം.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്പാനിഷ്- ബാഴ്‌സലോണ താരമായ പുട്ടേലസ് പുരസ്‌കാരം നേടുന്നത്. മികച്ച ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ഗെര്‍ദ് മ്യൂളര്‍ ട്രോഫി ബാഴ്‌സ- പോളിഷ് സ്‌ട്രൈകര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടി. ഒരു വര്‍ഷത്തില്‍ ക്ലബിനും രാജ്യത്തിനും കൂടുതല്‍ ഗോളുകള്‍ നേടുന്ന സ്‌ട്രൈക്കര്‍ക്കുള്ള അവാര്‍ഡാണിത്. ഗോളടി മെഷീന്‍ എന്നാണ് ലെവന്‍ഡോസ്‌കി അറിയപ്പെടുന്നത്.

21 വയസ്സിന് താഴെയുള്ള മികച്ച താരത്തിന് നല്‍കുന്ന കോപ പുരസ്‌കാരം ബാഴ്‌സ താരം ഗവി നേടി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ അവാര്‍ഡ് തിബോത് കൊര്‍ട്ടോയ്‌സിനാണ്.

Latest