Connect with us

hajj 2022

കരിപ്പൂർ എയർപ്പോർട്ടിനെ ഹജ്ജ് കേന്ദ്രമാക്കണം: ബിനോയ് വിശ്വം എം പി

2022 ലെ ഹജ്ജ് തീർഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായി മനസിലാക്കുന്നുവെന്നും അടിയന്തര പ്രാധാന്യം നൽകി കരിപ്പൂരിനെ കൂടി ഉൾപ്പെടുത്തണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിനെക്കൂടി ഹജ്ജ് കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിക്ക് സി പി ഐ ദേശീയ സെക്രട്ടറിയും പാർല്മെൻ്ററി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം എം പി കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടനത്തിന് രജിസ്റ്റർ ചെയ്യുന്നവർ കോഴിക്കോട് നിന്നാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഒരുപാട് പേർക്ക് ഉപകാരപ്രദമായിരുന്നങ്കിലും കഴിഞ്ഞ തവണയും കേന്ദ്ര സർക്കാർ കരിപ്പൂർ എയർപോർട്ടിനെ ഹജ്ജ് കേന്ദ്രമാക്കിയിരുന്നില്ല. ഇതേ ആവശ്യം ഉന്നയിച്ച് അന്നും ബന്ധപ്പെട്ടിരുന്നങ്കിലും അടുത്ത വർഷത്തെ ഹജ്ജ് യാത്രയ്ക്ക് പരിഗണിക്കാൻ ശ്രമിക്കുമെന്നാണ് അറിയിച്ചത്.

2022 ലെ ഹജ്ജ് തീർഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായി മനസിലാക്കുന്നുവെന്നും അടിയന്തര പ്രാധാന്യം നൽകി കരിപ്പൂരിനെ കൂടി ഉൾപ്പെടുത്തണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.