Connect with us

കോഴിക്കോട് | കോവിഡ് വ്യാപനത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പൊതുആസ്തി വിറ്റഴിക്കല്‍ തീവ്രമാക്കുന്ന കൂട്ടത്തില്‍ കോഴിക്കോട് വിമാനത്താവളവും വില്‍പ്പനക്കു വെക്കുന്നുവെന്ന വിവരം ഞെട്ടലോടെയാണ് മലാറുകാര്‍ ശ്രമവിക്കുന്നത്. നാല് വര്‍ഷത്തിനകം ആറ് ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ധനകോര്‍പറേറ്റ് മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 12 മന്ത്രാലയങ്ങളുടെ നിയന്ത്രണത്തിലുള്ള 20 ഇനം ആസ്തികള്‍ വില്‍ക്കുന്ന കൂട്ടത്തിലാണ് കോഴിക്കോടിന്റെ വികാരമായ കരിപ്പൂര്‍ വിമാനത്താവളവും വില്‍പനക്ക് വെച്ചിരിക്കുന്നത്.

ഒരു ജനതയുടെ പ്രവാസ ജീവിതവുമായി ആത്മബന്ധം പുലര്‍ത്തി എന്നതാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സവിശേഷത. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ കണ്ണീരും ആഹ്ലാദവും ഏറ്റവാങ്ങിയ ഈ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിനു പിന്നില്‍ സൂദീര്‍ഘമായ പോരാട്ടത്തിന്റെയും കാത്തിരിപ്പിന്റെയും ചരിത്രമുണ്ട്.
മണ്‍മറഞ്ഞുപോയ അനവധി ജന നേതാക്കളുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായാണ് മലബാറിന്റെ ആകാശ സ്വപ്‌നം പൂവണിഞ്ഞത്. അവര്‍പോരാടി നേടിയ നിധിയാണ് ഇപ്പോള്‍ കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ വില്‍പ്പനക്കു വച്ചിരിക്കുന്നത്.

വീഡിയോ കാണാം…

Latest