Connect with us

Kerala

കരിപ്പൂർ ഹജ്ജ് എമ്പാര്‍ക്കേഷന്‍; ഒരുക്കങ്ങള്‍ വിലയിരുത്തി

വിമാനത്താവളത്തിലെ റീകാര്‍പ്പറ്റിംഗ് വര്‍ക്കുകള്‍ മെയ് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും

Published

|

Last Updated

മലപ്പുറം | 2023 ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്ന് വിവിധ വകുപ്പുകളുടെ യോഗം മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോവിഡിന് ശേഷം 2023ലെ ഹജ്ജ് ഒരുക്കങ്ങള്‍ക്ക് എല്ലാ വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അഭ്യർഥിച്ചു.

വിമാനത്താവളത്തിലെ റീകാര്‍പ്പറ്റിംഗ് വര്‍ക്കുകള്‍ മെയ് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്നും, ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.

വിവിധ ജില്ലകളില്‍ നിന്നും ഹജ്ജ് ക്യാമ്പിലേക്ക് ഷെഡ്യൂൾ അനുസരിച്ച് അധിക സർവീസ് നടത്താൻ കെ എസ് ആർ ടി സിയോട് ആവശ്യപ്പെടും. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ട്രൈനുകള്‍ക്കും ഷെഡ്യൂളിനനുസരിച്ച് സ്റ്റോപ്പ് അനുവദിക്കാന്‍ ശ്രമിക്കും. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ഏര്‍പ്പെടുത്തും. ഹജ്ജ് ക്യാമ്പില്‍ ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാനും യോഗത്തിൽ ധാരണയായി.

ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അപേക്ഷകരുണ്ടെങ്കില്‍ അതാത് താലൂക്ക് ആശുപത്രിയില്‍ ബന്ധപ്പെട്ടാല്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹജ്ജ് ക്യാമ്പില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ലഭ്യമാക്കുമെന്നും അറിയിച്ചു. എയര്‍പോര്‍ട്ടിലും ഹജ് ക്യാമ്പിലും ട്രാഫിക് നിയന്ത്രിക്കുന്നതിന്നും ക്രമീകരിക്കലിനും പ്രത്യേക ടീമിനെ നിയോഗിക്കും.

യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മലപ്പുറം ജില്ലാ കളക്ടര്‍
വി.ആര്‍. പ്രേംകുമാര്‍ ഐ എ എസ്, ഡിസ്റ്റട്രിക്ട് ഡവലപ്മെന്‍റ് കമ്മീഷണര്‍ അജിത്കുമാര്‍ ചൗദരി ഐ എ എസ്, അഡീ: ജില്ലാ മജിസ്ട്രേറ്റ് മെഹറലി എന്‍ എം, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുല്‍ സലാം, അഡ്വ. കെ. മൊയ്തീന്‍കുട്ടി, കെ എം. മുഹമ്മദ് കാസിം കോയ പൊന്നാനി ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസ്സര്‍ ഹമീദ് പി എം., അസി. സെക്രട്ടറി എന്‍. മുഹമ്മദലി, അസ്സയിന്‍ പി.കെ. എന്നിവര്‍ പങ്കെടുത്തു.

വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എസ്, സുരേഷ് (എയര്‍പോര്‍ട്ട് ഡയറക്ടര്‍), റെനീഷ് എം.ടി (സീനിയര്‍ മാനേജര്‍, എയര്‍പോര്‍ട്ട്), അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് അഷ്റഫ് കെ, സി വി മുഹമ്മദ് ശരീഫ് (മോട്ടോര്‍ വാഹന വകുപ്പ്), ഡോ: സുബിന്‍ (മെഡിക്കല്‍), മുഹമ്മദ് അബ്ദുന്നാസര്‍ (കെ എസ് ആര്‍ ടി സി), ഇര്‍ഷാദ് പികെ (ബിഎസ്എന്‍എല്‍), ഖലീലുറഹ്മാന്‍ (കെ.എസ്.ഇ.ബി) മനീഷ വി.എസ് (പി ഡബ്ലിയു ഡി-റോഡ്സ്), ഇന്‍സാത്ത് (പി ഡബ്ലിയു ഡി), അബ്ദുള്‍ സലീം ഇകെ (ഫയര്‍ ആന്‍ഡ് റെസ്ക്യൂ), ലിജിന്‍ ഇ വി – റെയിവെ, അജി പി വി (സിവില്‍ സപ്ലൈസ്), അബ്ദുറഹിമാന്‍ അനഫ് (ഐ.&.ആര്‍ഡി) എന്നിവര്‍ പങ്കെടുത്തു.

Latest