karippur flight accident
കരിപ്പൂര്‍ വിമാന ദുരന്തം; പൈലറ്റിന്റെ വീഴ്ചയാണ് കാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
എന്നാല്‍ സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്

ന്യൂഡല്‍ഹി | കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് നടപട ക്രമങ്ങള്‍ പാലിക്കാതെ വിമാനം താഴെ ഇറക്കിയാതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നിര്‍ദ്ദിഷ്ട സ്ഥാനത്തേക്കാള്‍ മുന്നോട്ട് പോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. നിരീക്ഷണ ചുമതലയുള്ള പൈലറ്റ് ചുമതലയേറ്റെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
റണ്‍വേ വിട്ട് വിമാനം വശങ്ങളിലേക്ക് തെന്നിമാറി. മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അമിത വേഗത്തില്‍ മുന്നോട്ട് നീങ്ങിയെന്നും ഇന്ധന ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയുടെ പകുതിയും പിന്നിട്ട ശേഷമാണ് വിമാനം ലാന്‍ഡ് ചെയതത്. ഗോ എറൗണ്ട് നിര്‍ദ്ദേശം പാലിച്ചില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.