Connect with us

karipur air port

കരിപ്പൂര്‍: റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം- ഖലീല്‍ തങ്ങള്‍

ആശങ്ക അകറ്റാനായി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്ക് അഭിനന്ദനം

Published

|

Last Updated

മലപ്പുറം |  കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി. ഇത്തരമൊരു ആശങ്ക അകറ്റുന്നതിനായി നടപടി സ്വീകരിച്ച കേന്ദ്ര വ്യോമയാനമന്ത്രി, ഇതിനായി സമ്മര്‍ദം ചെലുത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, സര്‍ക്കാര്‍, എം എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, സംഘടനകള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ കേരള മുസ്്ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വിവിധ ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രവാസി യാത്രക്കാര്‍ക്ക് പുറമെ ആയിരക്കണക്കിന് തീര്‍ഥാടകര്‍ അവലംബിക്കുന്ന ഇടമാണ് കരിപ്പൂര്‍ വിമാനത്താവളം. ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest