Connect with us

മലബാറിന്റെ ആകാശവാതിലായ കരിപ്പൂര്‍ വിമാനത്താവളത്തെ കൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍പനക്ക് വെച്ചതോടെ പൊതുആസ്തികളുടെ സ്വകാര്യവത്കരണം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. രാജ്യത്തിന്റെ പൊതു ആസ്തികള്‍ പലതും ഇതിനകം വിറ്റഴിച്ച മോദി സര്‍ക്കാര്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന പൊതുസ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരും ഇടംപിടിക്കുന്നത്. മലബാറുകാരുടെ വിയര്‍പ്പോഹരിയുള്ള ഈ വിമാനത്താവളം കുത്തക മുതലാളിമാരുടെ കൈകളിലേക്ക് പോകാന്‍ ഇനി അധിക സമയം വേണ്ടിവരില്ല. അംബാനിമാരും അദാനിമാരും ഈ ആകാശവാതില്‍ സ്വന്തമാക്കാന്‍ ഉടന്‍ ഓടിയെത്തും. കാരണം വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന പൊതുമേഖലാ വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ എന്നത് തന്നെ.

തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവത്കരിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ രണ്ട് വാദഗതികള്‍ ഉയരുന്നുണ്ട്. ഒരുഭാഗത്ത് സ്വകാര്യ വത്കരണത്തെ നിശിതമായി വിമര്‍ശിക്കുന്നവര്‍. മറുഭാഗത്ത് സ്വകാര്യവത്കരണത്തിന് പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കുന്നവര്‍. വിമാനത്താവളത്തിന് വേണ്ടി ഒരു കാലത്ത് സമരങ്ങള്‍ നയിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്ത മലബാര്‍ ഡവലപ്‌മെന്റ് ഫോറം, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയ പല സംഘടനകളും സ്വകാര്യവത്കരണത്തെ അനുകൂലിക്കുകയാണ്. വിമാനത്താവളത്തിന്റെ വികസനം യാഥാര്‍ഥ്യമാകാന്‍ സ്വകാര്യവത്കരണം കൂടിയേ തീരുവെന്നാണ് അവരുടെ നിലപാട്. അതിന് അവര്‍ക്ക് ന്യായീകരണങ്ങളുമുണ്ട്.

വീഡിയോ കാണാം..

Latest