Connect with us

Kerala

കാര്യവട്ടം കാമ്പസ് സംഘട്ടനം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് വിസിയുടെ നിര്‍ദ്ദേശം

സാന്‍ജോസിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടം കാമ്പസ് സംഘട്ടനത്തില്‍ കേരള സര്‍വകലാശാല വിസി റിപ്പോര്‍ട്ട് തേടി. കെ എസ് യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെയാണ് കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാന്‍ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിലിട്ട് മര്‍ദിച്ചെന്നാണ് പരാതി. അതേസമയം സാന്‍ജോസിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. സാന്‍ജോസ് നല്‍കിയ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാര്യവട്ടം കാമ്പസില്‍ സംഘര്‍ഷം തുടങ്ങിയത്. കാമ്പസിലെ വിദ്യാര്‍ഥിയും കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത് .മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവര്‍ത്തകരും കൂടി എത്തിയതോടെ പ്രശ്നം വഷളാവുകയായിരുന്നു.കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്നും ബോധപൂര്‍വ്വം കെ എസ് യു വും കോണ്‍ഗ്രസും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം.

---- facebook comment plugin here -----

Latest