National
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എഎപി
80 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്.

ബെംഗളുരു| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. എഎപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തിറക്കി.
പുറത്തുവിട്ട പട്ടിക പ്രകാരം മുന്‍ കോണ്‍ഗ്രസ് നേതാവായ ബ്രിജേഷ് കലപ്പ ചിക്ക്‌പേട്ട് മണ്ഡലത്തില്‍ മത്സരിക്കും. കൂടാതെ കെ മത്തായി ശാന്തിനഗറില്‍ മത്സരിക്കും. ഒപ്പം നടന്‍ ടെന്നീസ് കൃഷ്ണ തുര്‍വേകെരെ സീറ്റിലും മത്സരിക്കും.
പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍ 120 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് ഊഹിച്ചിരുന്നെങ്കിലും 80 സ്ഥാനാര്‍ത്ഥികളുടെ പേര് മാത്രമാണ് സ്ഥിരീകരിച്ചത്. അടുത്തിടെ, ബെംഗളൂരു മുന്‍ കമ്മീഷണറും എഎപി നേതാവുമായ ഭാസ്‌കര്‍ റാവു മാര്‍ച്ച് ഒന്നിന് ബിജെപിയില്‍ ചേര്‍ന്നത് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.
---- facebook comment plugin here -----