Connect with us

National

കര്‍ണാടക തിരഞ്ഞെടുപ്പ്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നാളെ നിയന്ത്രണം

പരിമിതമായ സ്റ്റാഫുകളായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാവുക.

Published

|

Last Updated

മൈസൂരു| കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.  ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരന്‍മാരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ടിഡിസി) അറിയിച്ചു.

പരിമിതമായ സ്റ്റാഫായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാവുക. മൈസൂര്‍ മൃഗശാല ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി.

എന്നാല്‍, ഇതിനിടയില്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗക്കര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.