Connect with us

National

കര്‍ണാടക ബേങ്ക് ജനറല്‍ മാനേജറെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു.

Published

|

Last Updated

മംഗളുരു| കര്‍ണാടക ബേങ്കിന്റെ ജനറല്‍ മാനേജരും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ (സിസിഒ) കെ എ വദിരാജി(51)നെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളുരു നഗരത്തിലെ അപ്പാര്‍ട്ടുമെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എജെ ഹോസ്പിറ്റലില്‍ നിന്ന് രാവിലെ 11.30 ഓടെയാണ് പോലീസിന് വിവരം ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.

വദിരാജിന്റെ സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായും ഇയാളുടെ കഴുത്തിനും വയറിനും മുറിവേറ്റതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം. മംഗളുരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. 33 വര്‍ഷമായി കര്‍ണാടക ബേങ്കിലെ ജീവനക്കാരനാണ് വദിരാജ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

 

 

Latest