Connect with us

National

കോടികളുടെ അഴിമതിക്കേസില്‍ കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്

Published

|

Last Updated

ബെംഗളുരു |  വന്‍ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റില്‍.കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ് ലിമിറ്റഡു(കെഎസ്ഡിഎല്‍)മായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് വരൂപാക്ഷപ്പക്ക് കെഎസ്ഡിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് . കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ.

മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസില്‍ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണമായ 40 ലക്ഷം രൂപയുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിരൂപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപയും പിടിച്ചെടുത്തിരുന്നു . മാഡല്‍ പ്രശാന്തിനെ മാര്‍ച്ച് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇടക്കാല ജാമ്യത്തിന്റെ ബലത്താല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍ നിന്നും സംരക്ഷണം നേടിയിരിക്കുകയായിരുന്നു.

 

Latest