National
കര്‍ണാടക മുഖ്യമന്ത്രി: തീരുമാനത്തില്‍ സന്തുഷ്ടരല്ലെന്ന് ഡി കെ സുരേഷ്
സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിച്ചത്.
ന്യൂഡല്‍ഹി| കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തതില്‍ തൃപ്തരല്ലെന്ന് അറിയിച്ച് ഡി കെ ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി കെ സുരേഷ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് സുരേഷ് പറഞ്ഞു. സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്ത് ഫോര്‍മുലയാണ് നേതൃത്വം മുന്നോട്ട് വെച്ചതെന്നതില്‍ വ്യക്തതയില്ല. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെക്കാനാണ് ധാരണയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഡി കെ സുരേഷ് പ്രതികരിച്ചു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആദ്യം സിദ്ധരമായ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ ഡികെ ഏക ഉപമുഖ്യമന്ത്രിയാകും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ അന്ന് തന്നെ നടക്കും.