Connect with us

National

കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് പതിനായിരം രൂപ പിഴ ചുമത്തി ഹൈക്കോടതി

മന്ത്രിമാരായ എംബി പാട്ടീൽ, രാമലിംഗ റെഡ്ഡി, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല എന്നിവർക്കും പിഴചുമത്തി.

Published

|

Last Updated

ന്യൂഡൽഹി | കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് പതിനായിരം രൂപ പിഴ ചുമത്തി കർണാടക ഹൈക്കോടതി. മന്ത്രിമാരായ എംബി പാട്ടീൽ, രാമലിംഗ റെഡ്ഡി, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല എന്നിവർക്കും പിഴചുമത്തി. മൂന്ന് പേരും ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

സിദ്ധരാമയ്യയോട് മാർച്ച് ആറിനും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി മാർച്ച് ഏഴിനും കോൺഗ്രസ് കർണാടക ചുമതലയുള്ള ആർഎസ് സുർജേവാല മാർച്ച് 11 നും കോടതിയിൽ ഹാജരാകണം. ഘനവ്യവസായ മന്ത്രി എം ബി പാട്ടീലിനോട് മാർച്ച് 15 നാണ് ഹാജാരാകാൻ നിർദേശിച്ചിരിക്കുന്നത്.

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ മുൻ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2022 ഏപ്രിലിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത പ്രതിഷേധത്തെ തുടർന്ന് എടുത്ത കേസിലാണ് നടപടി.

 

Latest