Connect with us

National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടിനായി ബിജെപി സ്ഥാനാര്‍ഥി നല്‍കിയ കുക്കര്‍ പൊട്ടിത്തെറിച്ചു

സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു.

Published

|

Last Updated

ഹാസന്‍| കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി നല്‍കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. ഹാസന്‍ ബേലൂരിലെ ബിജെപി സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എച്ച്.കെ സുരേഷ് നല്‍കിയ കുക്കറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

തുടര്‍ന്ന് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു.ബേലൂര്‍ താലൂക്കിലെ സന്യാസിഹള്ളിയിലാണ് സംഭവം. ശേഷമ്മയെന്നവര്‍ക്ക് നല്‍കിയ കുക്കറാണ് വീട്ടില്‍ അരി വേവിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലത്തെത്തി 40 കുക്കറുകള്‍ പിടിച്ചെടുത്തു.

 

 

Latest