National
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നാളെ; 50 സീറ്റുകള്‍വരെ ലഭിക്കും, ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിനെന്ന് ജെ ഡി എസ്
സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും കുമാരസ്വാമി
ബെംഗളൂരു | രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പുറത്തുവരാനിരിക്കെ തൂക്കുമന്ത്രി സഭക്കാണ് സാധ്യതയെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചതായി ജെഡിഎസ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന് ജെഡിഎസ് മുതിര്‍ന്ന നേതാവ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പുരോഗതിക്കായി രണ്ട് ദേശീയ പാര്‍ട്ടികളെയും ജെഡിഎസ് നിയന്ത്രിക്കണമെന്നാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടകയുടെയും ജനങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെയാകും തങ്ങള്‍ പിന്തുണക്കുകയെന്നും തന്‍വീര്‍ അഹമ്മദ് പറഞ്ഞു.
സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. അഞ്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ തങ്ങള്‍ക്ക് 70 സീറ്റ് വരെ കിട്ടുമെന്ന് ജെ ഡി എസ് പ്രഖ്യാുപിച്ചിരുന്നു
അതേസമയം ജെഡിഎസിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ ബിജെപി നിഷേധിച്ചു. സഖ്യത്തിന്റെ കാര്യം ചിന്തിച്ചിട്ടില്ലെന്നും, ജെഡിഎസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ബിജെപി നേതാവ് ശോഭ കരന്ദലജെ പറഞ്ഞു. 120 സീറ്റുകള്‍ ലഭിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു