National
കര്‍ണാടക തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍
അയല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവധി നല്‍കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളുരു| നാളെ നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് സ്വകാര്യമേഖലയിലടക്കം അവധി നല്‍കി ഗോവ സര്‍ക്കാര്‍. പെയ്ഡ് ഹോളിഡേയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. അയല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവധി നല്‍കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗോവന്‍ തെരഞ്ഞെടുപ്പ് ദിനം കര്‍ണാടകയിലും അവധി നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിര്‍ത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയമപരമായി നീങ്ങാനാണ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം.
സര്‍ക്കാറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് ഗോവയില്‍ അവധി നല്‍കുന്നതെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പറഞ്ഞു.