Connect with us

National

കര്‍ണാടക തെരഞ്ഞെടുപ്പ്: ഉവൈസിയുടെ പാര്‍ട്ടി 25 മണ്ഡലങ്ങളില്‍ മത്സരിക്കും

ജനതാദള്‍ എസുമായി എഐഎംഐഎം സഖ്യത്തിന് ശ്രമിക്കുന്നുണ്ട്

Published

|

Last Updated

ബെംഗളുരു| കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം. 25 മണ്ഡലങ്ങളിലാണ് ഉവൈസിയുടെ എഐഎംഐഎം മത്സരിക്കുക. നിലവില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനതാദള്‍ എസുമായി എഐഎംഐഎം സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി ഉറപ്പായും മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉസ്മാന്‍ ഗസ്നി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിച്ചിരുന്നില്ല. എന്നാല്‍ ജെഡിഎസിന് പിന്തുണ നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും അതിനാല്‍ അവരുമായി സഖ്യമുണ്ടാകില്ലെന്നും നേരത്തെ ഉവൈസി പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest