Connect with us

National

കര്‍ണാടക തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ചുമതല നൽകി ബി ജെ പി

ധര്‍മേന്ദ്ര പ്രധാന്‍ മുമ്പ് നിരവധി തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കാന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ ബി ജെ പി നിയമിച്ചു. തമിഴ്നാട് ബി ജെ പി പ്രസിഡന്റ് കെ അണ്ണാമലൈയ്ക്കാണ് സഹ ചുമതല.

പ്രതിപക്ഷമായ കോണ്‍ഗ്രസ് തീവ്രമായ ജനസമ്പര്‍ക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകനായ ധര്‍മേന്ദ്ര പ്രധാന്‍ മുമ്പ് നിരവധി തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ്.

Latest