National
കന്നഡ വാര്‍ത്താ ചാനല്‍ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി
ചാനലിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ബെംഗളുരു| കന്നഡ വാര്‍ത്താ ചാനലായ പവര്‍ ടിവിയുടെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ചാനലിന്റെ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ജെഡിഎസ് എംഎല്‍സി എച്ച് എം രമേശ് ഗൗഡയാണ് ചാനലിന് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമക്കള്‍ പ്രജ്വല്‍ രേവണ്ണ,
സൂരജ് രേവണ്ണ എന്നിവര്‍ക്കെതിരായുള്ള പ്രചാരണങ്ങളില്‍ ചാനലും അതിന്റെ ഡയറക്ടര്‍ രാകേഷ് ഷെട്ടിയും മുന്‍പന്തിയിലായിരുന്നു. പ്രജ്വലിന്റെ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്തത് പവര്‍ ടിവിയാണ്.
---- facebook comment plugin here -----