National
കര്‍ണാടക ഹിജാബ് നിരോധന കേസ്: ഹോളി കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി
മാര്‍ച്ച് ഒമ്പതിന് പരീക്ഷ ആരംഭിക്കുകയാണെന്നും കേസ് ഉടന്‍ കോടതി പരിഗണിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി| കര്‍ണാടകയിലെ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹരജി. മാര്‍ച്ച് ഒമ്പതിന് പരീക്ഷ ആരംഭിക്കുകയാണെന്നും കേസ് ഉടന്‍ കോടതി പരിഗണിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
അടിയന്തരമായി പരാമര്‍ശിച്ചാല്‍ കേസ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഹോളി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസില്‍ സുപ്രീംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.
ഇതേതുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി. എന്നാല്‍, മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയോ കേസില്‍ വാദം കേള്‍ക്കുകയോ സുപ്രീംകോടതി ചെയ്തിരുന്നില്ല. കേസില്‍ വാദം കേള്‍ക്കുന്ന കാര്യം കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിന് മുമ്പാകെ ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കേസ് ഉടന്‍ കേള്‍ക്കാമെന്നും അതിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കാമെന്നും അറിയിച്ചിരുന്നു.