Connect with us

karnataka home minister statement

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി

'അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കില്ല'

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ ഹിന്ദുത്വ ഭീകരര്‍ ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണവുമായി ആഭന്തരമന്ത്രി രംഗത്ത്. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണ്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല- കര്‍ണാടക ആഭ്യന്ത്രമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പരാതി ലഭിച്ചാല്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു.

ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് ഒരു ഭാഗത്ത് പ്രശനങ്ങളുണ്ടാക്കുന്നവരുണ്ടെും എന്നാല്‍ മറുഭാഗത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനവും നടക്കുന്നുണ്ടെും മന്ത്രി മറുപടി നല്‍കി. നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസുമില്ലെുന്നം ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

 

 

 

 

Latest