Connect with us

National

കര്‍ണാടക രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു; ബംഗളൂരുവില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 100% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കാം.

Published

|

Last Updated

ബംഗളൂരു | കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യാന കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രി കര്‍ഫ്യൂ തിങ്കളാഴ്ച മുതല്‍ പിന്‍വലിച്ചു. ബംഗളൂരുവിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും 50% സീറ്റുകളിലേ ആളെ ഇരുത്താവൂ എന്ന നിബന്ധന പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സിനിമാ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവയില്‍ 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 100% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കാം. ക്ഷേത്രങ്ങളില്‍ 50% പേര്‍ക്കാണ് പ്രവേശനാനുമതി. പ്രതിഷേധം, കുത്തിയിരിപ്പ് സമരം, മതപരിപാടികള്‍, രാഷ്ട്രീയ യോഗങ്ങള്‍ എന്നിവ അനുവദിക്കില്ല.

കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും മൂന്നും തരംഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. മൂന്നാം തരംഗത്തില്‍ ബെംഗളൂരുവില്‍ ഒറ്റ ദിവസത്തെ കൊവിഡ് എണ്ണം 30,000 ആയി വരെ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച കര്‍ണാടകയില്‍ 31,198 പുതിയ കേസുകളും ബെംഗളൂരുവില്‍ മാത്രം 15,199 കേസുകളും രേഖപ്പെടുത്തി.

സാഹചര്യം കണക്കിലെടുത്ത്, വാരാന്ത്യ കര്‍ഫ്യൂ നേരത്തെ കർണാടക പിന്‍വലിച്ചിരുന്നു.