Connect with us

കര്‍ണാടകയില്‍ മിന്നും വിജയം നേടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ മുഖ്യമന്ത്രി ആരാണെന്ന് സംബന്ധിച്ച കാര്യങ്ങള്‍ ഇന്നറിയാനാകും.
കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം വൈകീട്ട് നടക്കും. സോണിയ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയാണെന്നാണു വിവരം, രാഹുലും ഭൂരിപക്ഷം നിയുക്ത എം എല്‍ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്.

ഇന്നു ബംഗളുരുവില്‍ ചേരുന്ന എം എല്‍ എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യം വോട്ടിനിട്ടു തീരുമാനിക്കുമെന്നും വിവരമുണ്ട്. അതിനുമുമ്പു കെ സി വേണുഗോപാലും സുര്‍ജ്ജേവാലയും അനുനയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest