karnataka election result
കര്‍ണാടക വോട്ടെണ്ണല്‍ നാളെ; ഫലം നരേന്ദ്രമോഡിയുടെ ജനപ്രിയതയുടെ അളവുകോലാവും
അവകാശവാദവുമായി മൂന്നു പാര്‍ട്ടികളും
ബംഗളൂരു | കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ.
അയല്‍ സംസ്ഥാനമെന്ന നിലയില്‍ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം രാവിലെ എട്ടു മണി മുതല്‍ ലഭ്യമാവും.
അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ബി ജെ പിക്കു നിര്‍ണായകമായ ഫലമാണു വരാനിരിക്കുന്നത്.
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി ഉറച്ചു വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയടെ ജനപ്രീതിയുടെ പരീക്ഷണംകൂടിയാണ് കര്‍ണാടകയില്‍ നടക്കുന്നത്. പ്രധാനമന്ത്രി കേന്ദ്രീകരിച്ചു നിന്നാണ് കര്‍ണാടക തിരഞ്ഞെടുപ്പു നയിച്ചത്. ഫലം എതിരാവുകായാണെങ്കില്‍ കേന്ദ്ര ബി ജെ പി ഭരണത്തിനെതിരായ വികാരം കൂടിയായിരിക്കും പ്രതിഫലിക്കുന്നത്. എന്നാല്‍ 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണു ബി ജെ പി നേതാവ് ശോഭ കരന്തലജെ അവകാശപ്പെടുന്നത്.
എക്സിറ്റ്പോള്‍ പ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിക്കുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജെ ഡി എസ് തീരുമാനം നിര്‍ണായകമാവും. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്ന ആരുമായും സഖ്യത്തിനു തയ്യാറാവും എന്ന തരത്തില്‍ ജെ ഡി എസിന്റെ പ്രതികരണം വന്നുകഴിഞ്ഞു.
മതനിരപേക്ഷ പക്ഷത്തുനില്‍ക്കുമെന്നു പ്രതീക്ഷിക്കുന്ന ജെ ഡി എസ് ഇത്തരത്തിലുള്ള ഒരു നിലപാടു സ്വീകരിക്കുന്നത് ബി ജെ പി വിരുദ്ധ മതേതര സഖ്യത്തിനു ഭീഷണിയാണ്.
എക്സിറ്റ്പോള്‍ പ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു.