Connect with us

karnataka politics

കര്‍ണാടക: സത്യപ്രതിജ്ഞാചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

ക്ഷണിച്ചത് പാര്‍ട്ടി മേധാവികളെ മാത്രമെന്ന് കെ സി വേണുഗോപാല്‍

Published

|

Last Updated

ബംഗളുരു | കര്‍ണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജക്കും ക്ഷണം. പാര്‍ട്ടി മേധാവികളെയാണു ചടങ്ങലേക്കു ക്ഷണിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങുമാറും എന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ചടങ്ങിന് ക്ഷണിക്കാത്തതു വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെയെല്ലാം പാര്‍ട്ടി മേധാവി എന്ന നിലയിലാണു ക്ഷണിച്ചതെന്നാണു പാര്‍ട്ടി വിശദീകരണം.

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

നിയമസഭാ കക്ഷി യോഗത്തിന് ശേഷം സിദ്ധാരമയ്യയും ഡികെ ശിവകുമാറും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.

---- facebook comment plugin here -----

Latest