Kerala
കരുമാലൂര്‍ കൊലപാതകം: പ്രതിയെ വെറുതെ വിട്ടു
കുറ്റാരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി | കരുമാലൂരില്‍ പിതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. അരുണ്‍ വിജയനെയാണ് കുറ്റാരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ സംശയതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 2024 ഡിസംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൊലപാതക ദിവസം രാവിലെ മദ്യപിച്ചെത്തിയ പിതൃസഹോദരനായ രാജപ്പന്‍ അരുണിനെ ഉപദ്രവിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു.
അരുണ്‍ അംഗ്ലേയറിന്റെ കഷ്ണം കൊണ്ട് രാജപ്പനെ തലക്കടിച്ചുവീഴ്ത്തി. തുടര്‍ന്ന് നെഞ്ചിലും വയറ്റിലും ചവിട്ടി പരുക്കേല്‍പ്പിച്ചു. അവശനായ രാജപ്പനെ വൈകിട്ട് പ്രതി തന്നെ ആശുപതിയിലെ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരണപ്പെടുകയായിരുന്നു.