Kerala
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയ പങ്കജ് മേനോന്‍ പിടിയില്‍
ഒളിവില്‍ പോയിരുന്ന പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

കൊല്ലം | കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസില്‍ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവില്‍ പോയിരുന്ന പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
പങ്കജിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. കേസിലെ ഒന്നാം പ്രതി അലുവ അതുല്‍ അടക്കം രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.
---- facebook comment plugin here -----