Connect with us

Kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; രണ്ട് പ്രതികള്‍ ആലപ്പുഴയില്‍ പിടിയില്‍

പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു

Published

|

Last Updated

ആലപ്പുഴ |  കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ രണ്ട് പ്രതികളെ പോലീസ് അലപ്പുഴയില്‍ നിന്നം പിടികൂടി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാജപ്പനും മറ്റൊരാളുമാണ് പിടിയിലായത്. പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടേകാലോടെ കൊല്ലപ്പെട്ടത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.

വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.

 

Latest