Connect with us

karuvannur bank

കരുവന്നൂര്‍ ബാങ്ക് കേസ്: സി പി എം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്കു മുന്നില്‍ ഹാജരായി

കള്ളപ്പണ ഇടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ ബാങ്ക് കേസില്‍ സി പി എം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ഹാജരായി. സമയം നീട്ടി നല്‍കണമെന്ന എം എം വര്‍ഗീസിന്റെ ആവശ്യം ഇ ഡി നിരസിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായത്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലില്‍ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയല്‍ രേഖകള്‍ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണു പ്രധാന സി പി എം നേതാക്കളിലേക്ക് ഇ ഡി അന്വേഷണം നീളുന്നത്. ഇതിന്റെ ഭാഗമായാണ് എം എം വര്‍ഗീസിന്റെ ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ഏഴിനു ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇ ഡി വര്‍ഗീസിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് ഇഡിക്ക് മെയില്‍ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വര്‍ഗീസിനെ അറിയിച്ചിരുന്നതിനെ തുടര്‍ന്നാണ് ഇന്നു ഹാജരായത്.

Latest