Kerala
കരുവന്നൂര്‍ ബേങ്ക് കേസ്; സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ ഡി ബുധനാഴ്ച ചോദ്യം ചെയ്യും
ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്
തൃശൂര്‍ | കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്്. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം
അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വര്‍ഗീസ് പ്രതികരിച്ചത് . കരുവന്നൂര്‍ കേസില്‍ നേരത്തെ മൂന്നു തവണ എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു.അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വര്‍ഗീസ് പ്രതികരിച്ചത് . കരുവന്നൂര്‍ കേസില്‍ നേരത്തെ മൂന്നു തവണ എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്‍മാരെ ഇ ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് എംഎം വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്.
കരുവന്നൂര്‍ ബേങ്കില്‍ മാത്രം സിപിഎമ്മിന്റെ വിവിധ ഭാരവാഹികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ വഴി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. കെവൈസി അടക്കം നല്‍കാതെയാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തത്. ഇതിന്റെ വിശാദാംശങ്ങള്‍ അറിയാനാണ് ചോദ്യം ചെയ്യല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ കേസ് അന്വഷണം വീണ്ടും ഇ ഡി സജീവമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതില്‍ കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു