Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് കേസ്: മര്‍ദിച്ചെന്ന പരാതിയില്‍ ഇ ഡി ഓഫീസില്‍ പോലീസ് പരിശോധന

വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയിലാണ് പരിശോധന

Published

|

Last Updated

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ പോലീസ് സംഘം ഇ ഡി ഓഫീസിലെത്തി പരിശോധന നടത്തി.

സെന്‍ട്രല്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ ഒരു പ്രകോപനവുമില്ലാതെ മര്‍ദിച്ചെന്നാണ് അരവിന്ദാക്ഷന്റെ പരാതി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണരുടെ നിര്‍ദേശ പ്രകാരമാണ് ഇ ഡി ഓഫീസില്‍ പരിശോധന നടത്തിയത്. മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ വെച്ചാണ് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നത്.

 

Latest