Kerala
കരുവന്നൂര്‍ ബാങ്ക്: കെ രാധാകൃഷ്ണന് ഇ ഡി നോട്ടീസ്
ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം

തൃശ്ശൂര്‍ | കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി സി പി എം നേതാവും എം പിയുമായ കെ രാധാകൃഷ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)സമന്‍സ് നല്‍കി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന വേളയില്‍ സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍. ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
അന്ന് നടത്തിയ ചില ബാങ്ക് ഇടപാടുകളും ആയി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമന്‍സ് നല്‍കിയിരുന്നത്. എം പി ഡല്‍ഹിയിലായിരുന്നതിനാല്‍ പി എ യുടെ കൈവശമാണ് സമന്‍സ് നല്‍കിയത്. മറ്റൊരു ദിവസം ഹാജരാകണമെന്ന് കാട്ടി എം പി യ്ക്ക് വീണ്ടും സമന്‍സ് അയയ്ക്കുമെന്ന് ഇ ഡി അറിയിച്ചു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.