Connect with us

ed raid

കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസ്: മുൻ മന്ത്രി എ സി മൊയ്തീൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്

ഇ ഡി ഉദ്യോഗസ്ഥർ എത്തുമ്പോൾ മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.

Published

|

Last Updated

തൃശൂർ | കരുവന്നൂർ സഹകരണ ബേങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരുടെ റെയ്ഡ്. രാവിലെ ഏഴ് മുതലാണ് റെയ്ഡ് ആരംഭിച്ചത്. ആറ് വാഹനങ്ങളിലായാണ് ഇ ഡി ഉദ്യോഗസ്ഥർ എ സി മൊയ്തീൻ്റെ വീട്ടിലെത്തിയത്.

മറ്റ് നാല് പേരുടെ വീടുകളിലും റെയ്ഡ് പുരോഗമിക്കുന്നുണ്ട്. ഇവർക്ക് മൊയ്തീനുമായി ബന്ധമുണ്ടെന്ന് ഇ ഡി വൃത്തങ്ങൾ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥർ എത്തുമ്പോൾ മൊയ്തീൻ വീട്ടിലുണ്ടായിരുന്നു. റെയ്ഡ് വിവരം പ്രാദേശിക പോലീസിനെ അറിയിച്ചിരുന്നില്ല.

സി ആർ പി എഫുകാരാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നത്. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കരുവന്നൂർ ബേങ്കിലുണ്ടായത്. ഇതിൽ മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. കുന്ദംകുളം എം എൽ എയാണ് മൊയ്തീൻ.

Latest